കോഴിക്കോട്:കോപ്പിറൈറ്റ് നിയമത്തിന് വിരുദ്ധമായി സിനിമാ ഗാനങ്ങൾ ഡൗൺലോഡ് ചെയ്‌ത സംഭവത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂർ സ്വദേശി കനോലി വീട്ടിൽ രാഹുൽ (37) ആണ് അറസ്റ്റിലായത്. കേസിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്ന രാഹുലിനെ നടക്കാവ് പൊലീസാണ് പിടികൂടിയത്.സിനിമാഗാനങ്ങൾ നിർമാതാവിൻ്റെ അറിവോ സമ്മതമോ കൂടാതെ കോപ്പിറൈറ്റ് നിയമത്തിന് വിരുദ്ധമായി ഇയാൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് നൽകിയെന്നതായിരുന്നു കേസ്. 2012 മെയിലാണ് സംഭവം നടന്നത്. കോഴിക്കോട് മാവൂർ റോഡിലെ മർക്കസ് കോംപ്ലക്‌സിൽ സെൽസിറ്റി എന്ന കടയിൽ വച്ചായിരുന്നു സംഭവം.
ജാമ്യത്തിലിറങ്ങിയ കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്നതിനെ തുടർന്ന് രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. അതിനിടെ ഇന്ന് കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ ഇയാളെ എസ്ഐ സുജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ദീപ്, സിപിഒ അർജുൻ എന്നിവരങ്ങിയ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ റിമാൻ്റ് ചെയ്തു.


6893946094651353516.jpg)

+ There are no comments
Add yours