മലപ്പുറം തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പിൽ അഴുക്കുചാൽ കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. കൂരിയാടു നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. സർവീസ് റോഡിലൂടെയാണ് ഇപ്പോൾ ഗതാഗതം നടക്കുന്നത്. കൂരിയാട് നിർമിച്ച അതേ കമ്പനി തന്നെയാണ് ഇവിടെയും നിർമാണം നടത്തിയിരിക്കുന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണിട്ടുയർത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളൽ
കണ്ടെത്തിയത്.
സ്ഥലം മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു. കൂരിയാടിന്റെ തുടർച്ചയാണ് വലിയപറമ്പിലേതുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊട്ടി വീണില്ല എന്നെ ഉള്ളൂ. പൊട്ടലിന്റെ ആദ്യ സ്റ്റേജാണ് തറയാണ് ഇരുന്നത്. കേരളം ഒട്ടാകെ വിള്ളൽ ഉണ്ട്. അശാസ്ത്രീയ ഡിസൈൻ ആണെന്ന് അവർ തന്നെ സമ്മതിച്ചതാണ്


+ There are no comments
Add yours