ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി മറിച്ചു വിറ്റ് പണം നൽകാതെ തട്ടിപ്പ്..യുവാവ് പിടിയിൽ.

Estimated read time 0 min read

140 രൂപക്ക് വാങ്ങും, 250 രൂപക്ക് വിൽക്കും; എല്ലാം ചാരിറ്റിയുടെ പേരിൽ

ചാരിറ്റിയുടെ പേരിൽ ഹോട്ടലുകളിൽ നിന്നും ബിരിയാണി വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തൃത്താല സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്. ഷൊർണൂരിലെ ഹോട്ടലുടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. മെയ് 26 ന് ഇയാൾ 350 പൊതി ബിരിയാണി വാങ്ങി പണം നൽകാതെ പറ്റിച്ചു എന്നാണ് പരാതി. 140 രൂപക്ക് കടയിൽ നിന്നും ബിരിയാണി വാങ്ങി 250 രൂപക്ക് വിറ്റ്, ലാഭത്തിൽ നിന്നും 30 രൂപ ചാരിറ്റിക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം

+ There are no comments

Add yours