കടത്തിക്കൊണ്ട് വന്ന 28.25 ലിറ്റർ പുതുച്ചേരി മദ്യം പിടിച്ചെടുത്തു

Estimated read time 0 min read

കടത്തിക്കൊണ്ട് വന്ന 28.25 ലിറ്റർ പുതുച്ചേരി മദ്യം പിടിച്ചെടുത്തു



കാസർകോട് ഹൊസ്‌ദുർഗ് അജാനുരിൽ ഗുഡ്‌സ് കാരിയറിൽ കടത്തിക്കൊണ്ട് വന്ന 28.25 ലിറ്റർ പുതുച്ചേരി മദ്യം പിടിച്ചെടുത്തു. കൊല്ലം സ്വദേശികളായ ലിജിൻ എൽ, അഖിൽ ഡി എന്നിവരെ അറസ്റ്റ് ചെയ്തു. ഹോസ്‌ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണുകുമാർ ഇ വിയും സംഘവും ചേർന്നാണ് മദ്യം കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ടി ജയരാജൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സന്തോഷ് കുമാർ സി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് കെ വി, മുഹമ്മദ് ജുനൈദ്, അജൂബ് വി എ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

+ There are no comments

Add yours