കോൺഗ്രീറ്റ് സ്ലാബ് വീണത് നഗരസഭ സൂപ്രണ്ടിൻ്റെ തലയിൽ
കനത്ത മഴയിൽ നഗരസഭ സൂപ്രണ്ടിന്റെ തലയിൽ കോൺഗ്രീറ്റ് സ്ലാബ് തകർന്നുവീണു. കോട്ടയം നഗരസഭയുടെ കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിന്റെ തലയിലാണ് സ്ലാബ് തകർന്ന് വീണത്. സാരമായി പരിക്കേറ്റ ശ്രീകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേൽകൂരയുടെ കോൺക്രീറ്റ് സ്ലാബാണ് കനത്ത മഴയെ തുടർന്ന് അടർന്ന് നിലം പതിച്ചത്. ഓഫീസിനകത്തെ നിരവധി വസ്തുക്കളും നശിച്ചു
കോൺഗ്രീറ്റ് സ്ലാബ് വീണത് നഗരസഭ സൂപ്രണ്ടിൻ്റെ തലയിൽ

+ There are no comments
Add yours