കോണത്തുകുന്ന് ജംങ്ങ്ഷനിലെ കയറ്റം: കനത്ത മഴയിൽ വാഹ്നങ്ങൾക്കും കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ട്. വെള്ളാംങ്ങല്ലൂർ തൃശ്ശൂർ __കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിൻറെ നടവരമ്പ് മുതൽ കരൂപ്പടന്ന പാലം വരെ കോണ്ക്രീറ്റിങ്ങ് പണി പൂർത്തിയായെങ്കിലും കോണത്തുകുന്ന് ജംങ്ങ്ഷൻറെ പടിഞ്ഞാറു ഭാഗത്ത് എസ്എൻ പുരം റോഡ് തുടങ്ങുന്നിടത്ത് കരാർ കമ്പനി അധികൃതർ പണി മുഴുവനാക്കാതെ വലിയ കയറ്റം നിർമ്മിച്ച് പോയി.മാസങ്ങളോളമായി ഈ അവസ്ഥയിലാട്ട്. ജംങ്ങ്ഷന് വടക്കു ഭാഗത്ത് റോഡരികിലായി ഒരു വലിയ കുഴിയും കുഴിച്ചീട്ടുണ്ട്. മഴ പെയ്തതോടെ ഈ കുഴിയിൽ വെളളം നിറഞ്ഞിരിക്കുന്നു. കോണത്തുകുന്ന് ജംങ്ങ്ഷനിലെ ഈ കയറ്റം കാരണം ജംങ്ങ്ഷന് പടിഞ്ഞാറു ഭാഗത്തു നിന്നും വരുന്ന വാഹ്ന യാത്രക്കാർക്കാണ് ബുദ്ധിമുട്ട്. കോണത്തുകുന്ന് ജംങ്ങ്ഷന് തെക്കുഭാഗത്തു(കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും) വടക്കു ഭാഗത്തു നിന്നും(ഇരിങ്ങാലക്കുട ഭാഗത്തു നിന്നും) വരുന്ന സ്വകാര്യ ബസ്സുകളടക്കമുള്ള വാഹ്നങ്ങളുടെ അമിത വേഗത കാരണം റോഡ് കുറുകെ കടക്കുന്നതിന് ബുദ്ധിമുട്ടുന്നു. മണിക്കൂറുകളോളം കയറ്റത്തിൽ വാഹ്നങ്ങൾ നിർത്തിയിടേണ്ടി വരുന്നതു മൂലം ഗതാഗത കുരുക്കും ഉണ്ടാകുന്നു. ഗതാഗത കുരുക്ക് കാരണം കാൽനട യാത്രക്കാരും കനത്ത മഴയിൽ റോഡ് കുറുകെ കടക്കുന്നതിന് ബുദ്ധിമുട്ടുന്നു. കനത്ത മഴ പെയുന്നതു മൂലം ഇവിടെ വെള്ളം കെട്ടും ഉണ്ട്. കരാർ കമ്പനി അധികൃതർ കോണത്തുകുന്ന് ജംങ്ങ്ഷനിൽ കയറ്റം നിർമ്മിച്ച് മുങ്ങിയതാണൊ എന്ന് നാട്ടുകാർ. കോണത്തുകുന്ന് ജംങ്ങ്ഷനിലെ കയറ്റം ഇല്ലാതാക്കുന്നതിന് നാട്ടുകാർ ജനപ്രതിനിധികളോടും അധികൃതരോടും പരാതിപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും ആയിട്ടില്ലെന്ന് നാട്ടുകാരുടെ പരാതി. പടം കോണത്തുകുന്ന് ജംങ്ങ്ഷനിൽ കര
കോണത്തുകുന്ന് ജംങ്ങ്ഷനിലെ കയറ്റം: കനത്ത മഴയിൽ വാഹ്നങ്ങൾക്കും കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ട്.

+ There are no comments
Add yours