രാജ്യത്ത് വീണ്ടും കൊവിഡ് നിയന്ത്രണം?: വൻ നീക്കം
കൊവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിന് നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. രാജ്യത്ത് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ചികിത്സാ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതിയും യോഗം വിലയിരുത്തും. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് കേരളത്തിലാണ്.


+ There are no comments
Add yours