അനുജനെ രക്ഷിക്കാൻ കുളത്തിലിറങ്ങി ചേട്ടൻ മുങ്ങി മരിച്ചു
അനുജനെ രക്ഷിക്കാൻ കുളത്തിലിറങ്ങിയ പത്തുവയസുകാരൻ മുങ്ങി മരിച്ചു. തൃശൂർ ചേരുംകുഴി സ്വദേശി സരുണാണ് മരിച്ചത്. മൂഴിക്കുകുണ്ടിലെ കുളത്തിൽ മീൻ പിടിക്കാനായി എത്തിയതായിരുന്നു സരുണും അനുജൻ വരുണും. മീൻപിടുത്തത്തിനിടയിൽ വരുൺ കാൽവഴുതി കുളത്തിൽ വീണു. വരുണിനെ രക്ഷിക്കാൻ സരുൺ കുളത്തിലിറങ്ങിയപ്പോൾ മുങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും പുറത്തെടുത്തെങ്കിലും സരുണിനെ രക്ഷിക്കാനായില്ല.


+ There are no comments
Add yours