നിരാഹാരം സമരം പിൻവലിച്ച് ആശമാർ
കഴിഞ്ഞ 42 ദിവസമായി നടത്തിവരുന്ന റിലേ നിരാഹാരം സമരം പിൻവലിച്ച് ആശമാർ. രാപകൽ സമരയാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് നിരാഹാരസമരം ആശമാർ പിൻവലിച്ചത്. ഈ മാസം അഞ്ചാം തീയതിയാണ് കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സമരയാത്ര സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം 80 ദിവസം പിന്നിടുകയാണ്. ഇന്ന് സമരക്കാർ മെയ്ദിന റാലി സംഘടിപ്പിച്ചു.


+ There are no comments
Add yours