ചൈനയെ നേരിടുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്കാളി, IMEC പദ്ധതി പ്രാധാന്യമുള്ളത്’; ഒര്‍മക്കുറിപ്പില്‍ ജോ ബൈഡന്‍
ചൈനയുടെ വളര്‍ച്ചയെ നേരിടാനുള്ള അമേരിക്കയുടെ തന്ത്രത്തില്‍ ഇന്ത്യ നിര്‍ണായക പങ്കാളിയാണെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍.തന്റെ പുതിയ ഓര്‍മക്കുറിപ്പായ Promise Me, Americaയില്‍ ഇന്ത്യ-അമേരിക്ക ബന്ധത്തെ ശക്തമായി പിന്തുണച്ച ബൈഡന്‍, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) പോലുള്ള പദ്ധതികളുടെ പ്രാധാന്യവും എടുത്തുപറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം വര്‍ഷങ്ങളായി മെച്ചപ്പെട്ടുവരുന്നതാണെന്നും ബൈഡന്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്. 2006ല്‍ അമേരിക്ക-ഇന്ത്യ സിവില്‍ ആണവ കരാര്‍ സെനറ്റില്‍ പാസാക്കുന്നതിന് നേതൃത്വം നല്‍കിയതും അദ്ദേഹം ഓര്‍ത്തെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകാനാണ് താന്‍ ആഗ്രഹിച്ചത്. പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധം അംഗീകരിക്കുമ്പോഴും ഇന്ത്യയുമായി ശക്തമായ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.
അമേരിക്ക, ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, ന്യൂസിലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന വിപുലമായ പസഫിക് കൂട്ടായ്മ രൂപീകരിക്കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചു. ഈ രാജ്യങ്ങളുടെ സംയുക്ത സമ്പദ്വ്യവസ്ഥ ഏകദേശം 60 ട്രില്യണ്‍ ഡോളര്‍ വരുമെന്നും ചൈനയുടെ സമ്പദ്വ്യവസ്ഥ ഏകദേശം 19 ട്രില്യണ്‍ ഡോളറാണെന്നും ചൂണ്ടിക്കാട്ടി. സൈനിക സഹകരണം, പൊതുവായ മൂല്യങ്ങള്‍, കൂടുതല്‍ ഏകോപനം എന്നിവയിലൂടെ മേഖലയിലെ സ്ഥിരത ഉറപ്പാക്കാനും ചൈനയുടെ സ്വാധീനത്തെ നേരിടാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.





+ There are no comments
Add yours