മലപ്പുറം കോഡൂരിൽ മർദ്ദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്‌ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങൽപ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്. വെള്ളിയാഴ്‌ച വൈകീട്ട് നാലിന് മഞ്ചേരി കോർട്ട് റോഡിലെ ലോഡ്‌ജിൽ മുറിയെടുത്ത ഷിജു അഞ്ചിന് പുറത്തുപോയി തിരികെ വന്നതായി ലോഡ്‌ജ് ജീവനക്കാർ കണ്ടിരുന്നു. ശനിയാഴ്‌ച രാവിലെ 11ന് വാതിലിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയായിട്ടും അകത്തുനിന്ന് ശബ്ദം കേൾക്കാത്തതിനെ തുടർന്ന് ലോഡ്‌ജ് ഉടമ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഷിജുവിനെ കണ്ടെത്തിയത്.
മലപ്പുറത്ത് ഓട്ടോഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

+ There are no comments
Add yours