കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയിൽ പുതിയപുരയിൽ മുഹമ്മദ് ഷാമിൽ(20), പുതുപ്പാടി ചെറുപറമ്പിൽ മുഹമ്മദ് അബ്ദുള്ള(21), മയിലള്ളാംപാറ വെള്ളിലാട്ട് വിപി അർജുൻ(21), അടിവാരം കണലാട്ടുപറമ്പിൽ കെ.ആർ വൈഷ്ണവ്(20) എന്നിവരാണ് പിടിയിലായത്. ബാറിലെ വഴക്കിനിടെ പ്രതികൾ ബിയർ കുപ്പികൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു,
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിന് ആസ്‌പദമായ സംഭവം. യുവാക്കൾ തമ്മിൽ ബാറിലുണ്ടായ വാക്കുതർക്കം പിന്നീട് കൈയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ചാണ് യുവാവിനെ ഷാമിലും സംഘവും ആക്രമിച്ചത്. പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. പ്രതികൾക്കെതിരെ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ബാറിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ

+ There are no comments
Add yours