തിരുവനന്തപുരത്തെ നടപ്പാതയിലെ കുഴി അടക്കുവാൻ മാളയിൽ നിന്നും പരാതി കൊടുക്കേണ്ടി വന്നു. മാള കഴിഞ്ഞ ദിവസം മാളയിലെ പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്തും സുഹൃത്തുക്കളും തിരുവനന്തപുരത്ത് ഒരു പരിപാടിക്കായി വന്നു. നടപ്പാതയിലൂടെ നടന്നു പോകുന്നതിനിടയിലെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിൻറെ കാൽ ടൈൽ ഇരുന്നു പോയ കുഴിയിൽ അകപ്പെട്ടു. നിസ്സാര പരിക്ക് പറ്റി. സമീപത്തെ ക്ളിനിക്കിൽ നിന്നും ചികിൽസ തേടി. മാളയിൽ തിരിച്ചെത്തിയ ഉടനെ ഷാൻറി ജോസഫ് തട്ടകത്ത് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന് കുഴിയുടെ പടവും പരാതിയും മെയിൽ സന്ദേശം വഴി അയച്ചു. പരാതി കിട്ടിയ ഉടനെ കുഴി അടക്കുന്നതിന് നടപടി എടുത്തീട്ടുണ്ടെന്ന് കാണിച്ച് മറുപടിയും പണി നടക്കുന്നതിൻറെ പടവും ഷാൻറി ജോസഫ് തട്ടകത്തിന് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും മറുപടി ലഭിച്ചു നോക്കണെ ! തലസ്ഥാനത്തെ നടപാതയിലെ കുഴി അടക്കുവാൻ നടപടി എടുക്കുന്നതിന് മാളയിൽ നിന്നും പരാതി കൊടുക്കേണ്ടി വന്നു. പടം തിരുവനന്തപുരം നടപാതയിലെ കുഴി അടക്കുന്നു.


+ There are no comments
Add yours