യാത്രക്കാർ എന്നും പരാതി പറയും, നിരീക്ഷിക്കാനാരംഭിച്ച് എക്സൈസ്; ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഡ്രൈവർ പിടിയിൽ
ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ. മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റിൽ ആയത്. ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. പരാതിയെ തുടർന്നാണ് എക്സൈസ് ഇയാളെ നിരീക്ഷിക്കാൻ തുടങ്ങിയത്. ഇന്ന് ചേർത്തലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഇയാൾ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്.


+ There are no comments
Add yours