നവീൻ ബാബുവിന്റെ മരണം: ഹർജി തള്ളി സുപ്രീം കോടതി
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിwൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. എല്ലാകേസുകളും സിബിഐ അന്വേഷണത്തിന് വിടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിൽ ആത്മഹത്യാപ്രേരണയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിട്ടുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.


+ There are no comments
Add yours