വനത്തിൽ കുടുങ്ങി കിടന്നവർക്ക് ആശ്വാസം
KSRTC ബജറ്റ് ടൂറിസം പാക്കേജിൽ ചടയമംഗലത്ത് നിന്ന് ഗവിയിലേക്ക് പോയി മൂഴിയാർ വനത്തിൽ കുടുങ്ങിയ ആൾക്കാരെ തിരിച്ചെത്തിച്ചു. കുട്ടികൾ ഉൾപടെ 38 അംഗസംഘമാണ് വനത്തിൽ കുടുങ്ങി പോയത്. കുമിളിയിൽ നിന്ന് ബസ് എത്തിച്ചാണ് കുടുങ്ങിയവരെ രക്ഷപെടുത്തിയത്. രാവിലെ 11 മണിക്ക് വനത്തിൽ കുടുങ്ങിയവരെ ഇപ്പോഴാണ് വനത്തിന് പുറത്ത് എത്തിക്കാൻ കഴിഞ്ഞത്.


+ There are no comments
Add yours