നേര്യമംഗലം അപകടം.. കെഎസ്ആർടിസി ബസ്സ് ഡ്രൈവർക്ക് സസ്പെൻഷൻ

Estimated read time 1 min read

ഇന്നലെ (15.04.2025) നേര്യമംഗലത്തിന് സമീപം മണിയൻപാറയിൽ കെഎസ്ആർടിസി ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്‌തു. അപകടത്തിൽ യാത്രക്കാരിയായ 14 കാരി മരണപ്പെടുകയും 21 യാത്രക്കാർക്കും കണ്ടക്ട‌ർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. കുമളി യൂണിറ്റിലെ RSC 598 ബസ്സ് ആണ് മറിഞ്ഞത്.

അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുമളി യൂണിറ്റിലെ ഡ്രൈവർ കെ.ആർ മഹേഷിൻ്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

+ There are no comments

Add yours