ഹരിയാനയിൽ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ച യൂട്യൂബറും കാമുകനും പിടിയിൽ. യൂട്യൂബർ രവീണയും (32) കാമുകൻ സുരേഷും ചേർന്ന് രവീണയുടെ ഭർത്താവ് പ്രവീണിനെ (35) ഷോൾ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. ഹരിയാനയിലെ ഹിസാർ ജില്ലയിൽ മാർച്ച് 25-നായിരുന്നു കൊലപാതകം നടന്നത്.
പ്രവീൺ വീട്ടിലെത്തിയപ്പോൾ കാമുകനും ഭാര്യയും അടുത്തിഴപ്പെടുന്നത് കണ്ടു. തുടർന്ന് മൂവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. കൊലപ്പെടുത്തിയ ശേഷം രവീണ ഒന്നും സംഭവിക്കാത്ത പോലെ അഭിനയിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട പ്രവീണിന്റെ മൃതദേഹം രാത്രിയായ ശേഷം ബൈക്കിൽ കയറ്റിയാണ് ഇരുവരും കൊണ്ടുപോയത്. തുടർന്ന് അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നു.


+ There are no comments
Add yours