ഗവർണറുടെ വാഹനം അപകടത്തിൽ പെട്ടു
സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. ഗവർണറെ കൊച്ചിയിൽ നിന്ന് കൂട്ടാനായി പോകും വഴി തിരുവനന്തപുരത്തെ ലോവർ കരിക്കകത്ത് വച്ചാണ് അപകടം ഉണ്ടായത്. മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ഗവർണറുടെ വാഹനം ഇടിക്കുകയായിരുന്നു. പുറകിൽ വന്ന വാഹനം ഗവർണറുടെ വാഹനത്തിൽ ഇടിച്ചു. ഇതേ തുടർന്ന് ഗവർണറുടെ ഡ്രൈവറുമായി വാക്കേറ്റമായി തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.


+ There are no comments
Add yours