നാളെ ഹർത്താൽ പ്രഖ്യാപിച്ചു
അതിരപ്പള്ളിയിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ അതിരപ്പള്ളി മേഖലയിൽ RRT സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. എല്ലാ രാഷ്ട്രീയ പാർട്ടികളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും ഒരാൾ മരിച്ചിരുന്നു


+ There are no comments
Add yours