മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും മക്കളും പുഴയിൽ ചാടി ജീവനൊടുക്കി!
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില ഗുരുതരമായിരുന്ന ഇവർ മരിക്കുകയായിരുന്നു. ജിസ്മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡൻ്റ് ആണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല


+ There are no comments
Add yours