KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം
KSRTC ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. എറണാകുളം നേര്യമംഗലം മണിയൻ പാറയിലാണ് സംഭവം. അപകടത്തിൽ 12 വയസുള്ള കുട്ടി മരണപ്പെട്ടു. 19 യാത്രക്കാർ ബസിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. 6 പേർ ബസിനടിയിൽ പെട്ടിട്ടുണ്ടെന്ന് സംശയം. നിലവിൽ നാട്ടുകാരും പൊലീസും രക്ഷാ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കട്ടപ്പനയിൽ നിന്ന് ഇടുക്കിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.


+ There are no comments
Add yours