രാഷ്ട്രപതി ഒപ്പ് വെച്ചു.. വഖഫ് ഭേദഗതി ബിൽ നിയമമായി.

Estimated read time 0 min read

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ രാത്രി ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി. വഖഫ് ബിൽ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. പ്രതിഷേധം രാജ്യവ്യാപകമാക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചു.

മലപ്പുറം, ദില്ലി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്ന, റാഞ്ചി, മലേർകോട്ല, ലഖ്‌നൗ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്താനാണ് തീരുമാനം. ജെഎൻയു സർവകലാശാലയിൽ ഇന്ന് പ്രതിഷേധം നടക്കും. ദില്ലി ജാമിയ മിലിയ സർവകലാശാലയിലും വിദ്യാർത്ഥികൾ പ്രതിഷേധിക്കും.

+ There are no comments

Add yours