പറമ്പിൽ ഓല ശേഖരിക്കുന്നതിനിടെ വീട്ടമ്മ മിന്നലേറ്റ് മരിച്ചു

Estimated read time 0 min read

പറമ്പിൽ ഓല ശേഖരിക്കുന്നതിനിടെ വീട്ടമ്മ മിന്നലേറ്റ് മരിച്ചു

പറമ്പിൽ തെങ്ങോല ശേഖരിക്കുന്നതിനിടെ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. കോഴിക്കോട് താത്തൂർ സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഇടിമിന്നൽ ഉണ്ടായ സമയത്ത് ഇവർ പറമ്പിൽ ഉണങ്ങിയ തെങ്ങോലകൾ ശേഖരിക്കുകയായിരുന്നു. ഇടിമിന്നലെത്തിയത് വളരെ പെട്ടന്നായിരുന്നു. ശബ്ദം കേട്ടെത്തിയ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിമിന്നലേറ്റ സ്ഥലത്തെ മരങ്ങളും ഓലകളുമെല്ലാം കരിഞ്ഞു.

+ There are no comments

Add yours