മോചിതയാവാനിരിക്കെ ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്
നല്ലനടപ്പിന് ജയിൽ മോചിതയാവാനിരിക്കെ ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്. കണ്ണൂർ വനിതാ ജയിലിൽ കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മർദിച്ചെന്നാണ് കേസ്. ശിക്ഷാ ഇളവ് നൽകാൻ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. പുറത്തും അകത്തും വിവാദം ശക്തിപ്പെടുമ്പോഴും ഷെറിനെ ജയിൽ മോചിതയാക്കാനുള്ള ശുപാർശ ഇതുവരെ രാജ് ഭവനിലെത്തിയിട്ടില്ല.


+ There are no comments
Add yours