പുലിയെ ഇടിച്ചിട്ട് ബൈക്ക് യാത്രികൻ
കേരള- തമിഴ്‌നാട് അതിർത്തിയിൽ കമ്പിപാലത്ത് പുലിയെ ബൈക്കിടിച്ചു. പുലി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഗൂഡല്ലൂർ സ്വദേശി രാജന് അതിലൂടെ ബൈക്കിലെത്തിയത്. പുലിയുടെ പെട്ടെന്നുള്ള ചാട്ടത്തിനിടെ ബൈക്കിന് ബ്രേക്ക് കിട്ടിയില്ല. ഇടിയുടെ ആഘാതത്തിൽ പുലിയും യാത്രക്കാരനും റോഡിൽ വീണു. കുറച്ച് നേരം റോഡിൽ കിടന്ന പുലി പിന്നീട് കാട്ടിലേക്ക് ഓടി മറഞ്ഞു. രാജന് നിസാര പരിക്കുകൾ മാത്രമേയുള്ളു.


+ There are no comments
Add yours