തീരദേശ ഹർത്താൽ ആരംഭിച്ചു
കടൽ മണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ തീരദേശ ഹർത്താൽ ആരംഭിച്ചു. ഇന്ന് രാത്രി 12 മണിവരെയാണ് ഹർത്താൽ. സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. ഹർത്താലിന് UDF, LDF മുന്നണികളുടെയും ലത്തീൻ രൂപത, ധീവരസഭ, മുസ്‌ലീം ജുമാഅത്തുകളുടെയും പിന്തുണയുണ്ടെന്ന് ടിഎൻ പ്രതാപനും പി ചിത്തരഞ്ജനും അറിയിച്ചു.


+ There are no comments
Add yours