സെമി ഫൈനൽ ഒന്നാം പാദം ജയിച്ച് റയൽ മാഡ്രിഡ്

Estimated read time 1 min read

സെമി ഫൈനൽ ഒന്നാം പാദം ജയിച്ച് റയൽ മാഡ്രിഡ്

കോപ്പ ഡെൽ റേ ഒന്നാം പാദ സെമിയിൽ ജയം പിടിച്ച് റയൽ മാഡ്രിഡ്. റയൽ സോസിഡാഡിനെ അവരുടെ ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത ഒരു ഗോളിനാണ് RMA തോൽപ്പിച്ചത്. ബ്രസീലിയൻ വണ്ടർ കിഡ് എൻഡ്രിക് 19-ാം മിനിറ്റിലായിരുന്നു റയലിന് വേണ്ടി ഗോളടിച്ചത്. സൂപ്പർ താരം കിലിയൻ എംബാപ്പെ റയലിനായി ഈ മത്സരം കളിച്ചിരുന്നില്ല. ഏപ്രിൽ 2നാണ് ബെർണാബ്യൂവിൽ രണ്ടാം പാദ സെമി ഫൈനൽ പോരാട്ടം.

+ There are no comments

Add yours