മുൻ എംഎൽഎ പി രാജു അന്തരിച്ചു
മുൻ എംഎൽഎയും സിപിഐ നേതാവുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991ലും 1996ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായി. എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു. അവസാന കാലത്ത് പാർട്ടിയുമായി ഇടഞ്ഞ പി രാജു പൊതുമണ്ഡലത്തിൽ സജീവമായിരുന്നു.
മുൻ എംഎൽഎ പി രാജു അന്തരിച്ചു

+ There are no comments
Add yours