ആളൂരിൽ രാസലഹരിയുമായി 3 യുവാക്കൾ പിടിയിൽ.

Estimated read time 1 min read

*ആളൂരിൽ രാസലഹരിയുമായി 3 യുവാക്കൾ പിടിയിൽ.*..
ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്  IPS ന്റെ  നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രാസ ലഹരിയുമായി 3 യുവാക്കളെ പിടികൂടി, തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 
ആളൂർ പോലീസ് സറ്റേഷൻ പരിധിയിലെ കണ്ണിക്കര ആൽത്തറയിൽ നിന്ന് കടുപ്പശ്ശരി സ്വദേശിയായ നെടുംമ്പുരക്കൽ വീട്ടിൽ ക്രിസ്റ്റോ (21) എന്നയാളെയും, അവിട്ടത്തൂരിൽ നിന്ന്  അവിട്ടത്തൂർ മനക്കലപ്പടി സ്വദേശിയായ അലങ്കാരത്തുപറമ്പിൽ വീട്ടിൽ ജെസ്വിൻ (19) എന്നയാളെയും, പുന്നേലിപ്പടിയിൽ നിന്ന്  അവിട്ടത്തൂർ സ്വദേശിയായ കോലംകണ്ണി വീട്ടിൽ ഓസ്റ്റിൻ (19) എന്നയാളെയുമാണ് MDMA യുമായി പിടികൂടിയത്….
ക്രിസ്റ്റോ ആളൂർ പോലീസ് സ്റ്റേഷനിലെ റൌഡിയാണ്. ക്രിസ്റ്റോ 2024 ൽ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടികേസിലും ഒരു വധശ്രമ കേസിലും പ്രതിയാണ്.
ആളൂർ പോലീസ് സറ്റേഷൻ ഇൻസ്പെക്ടർ ബിനീഷ്.കെ.എം, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ബാബു.ടി.ആർ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, സുനീഷ് കുമാർ, നിഖിൽ, ഹോഗാർഡ് ഏലിയാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്…..

+ There are no comments

Add yours