നായികയായി നിഖില വിമൽ “പെണ്ണ് കേസ്” ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു
നിഖില വിമലിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “പെണ്ണ് കേസ്”. സിനിമയുടെ ചിത്രീകരണം ഇന്ന് മൈസൂരിൽ ആരംഭിച്ചു. ഇ ഫോർ എക്സ്പെരിമെന്റ്, ലണ്ടൻ ടാക്കീസ് എന്നീ നിർമ്മാണ കമ്പനികളുടെ ബാനറിൽ രാജേഷ് കൃഷ്‌ണ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


+ There are no comments
Add yours