*മയക്കു മരുന്നിനെതിരെ വേട്ട തുടർന്ന് തൃശ്ശൂർ റൂറൽ പോലിസ്*…..
*ഡി ഹണ്ടിന്റെ ഭാഗമായി ചാലക്കുടിയിൽ വീണ്ടും ഹെറോയിൻ വേട്ട..*..
*19 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ.*…
ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഇന്ന് 26-02-2025 തിയ്യതി ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻ്റിന് സമീപത്തുനിന്ന് 19 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയെ പിടികൂടി. തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വിൽപനക്കായെത്തിച്ച മാരക മയക്കുമരുന്നുമായി ആസാം നാഗാവോൺ സ്വദേശി അസദുൾ ഇസ്ലാം (25) നെയാണ് ചാലക്കുടി
ഡിവൈഎസ്പി കെ. സുമേഷിൻ്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘവും, ചാലക്കുടി പോലീസും ചേർന്ന് കെഎസ്ആർടിസി സ്റ്റാൻ്റിന് സമീപത്തുനിന്ന് പിടികൂടിയത്. മയക്ക് മരുന്ന് വിൽപ്പനയ്ക്ക് ആവശ്യക്കാരെ കാത്ത് നിൽക്കുമ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്.
ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിൽ ആക്കി 700 രൂപ നിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നു.. ഇതര സംസ്ഥാന തൊഴിലാളികളും കഠിന ജോലികൾ ചെയ്യുന്ന തദ്ദേശിയരുമാണ് ആവശ്യക്കാർ. ഹെറോയിൻ പിടികൂടിയ സംഘത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്,ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ സജീവ്, ഡാൻസാഫ്-ക്രൈം സ്ക്വാഡ് അംഗങ്ങളായ വി. ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, മൂസ പി.എം, വി. യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എൻ പ്രദീപ്, ഋഷി കേശവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ പി. വി, സിവിൽ പോലീസ് ഓഫീസർ എൻ. പ്രദീപ് എന്നിവരാണ് ഉണ്ടായിരുന്നത്.
ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പർ ആയ 999 59 66666 എന്ന നമ്പറിൽ അറിയിക്കുക.


+ There are no comments
Add yours