ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിന് വിട നൽകി നാട്. സംസ്കാരത്തിൽ പങ്കെടുക്കാൻ അമ്മൂമ്മയും അച്ഛനും എത്തി. മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനെയും പൊലീസ് സ്റ്റേഷ്നിൽ വിളിപ്പിച്ച് ചോദ്യം ചെയ്തതിരുന്നു. എന്നാൽ രണ്ട് പേരും നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും വിട്ടയക്കുകയായിരുന്നു. ഇരുവരും പൊലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിൽ എത്തിയതിന് ശേഷമായിരുന്നു ദേവേന്ദുവിന്റെ സംസ്കാരം.


+ There are no comments
Add yours