കുംഭമേളയിൽ വീണ്ടും അപകടം; പന്തലുകൾ കത്തി
പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ വീണ്ടും തീപിടുത്തം. സെക്ടർ -22 ൽ ഉണ്ടായ തീപിടുത്തത്തിൽ നിരവധി പന്തലുകൾ കത്തിനശിച്ചു. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
തീപിടിത്തമുണ്ടായ സ്ഥലത്ത് പൊതുജനങ്ങൾ ആരും ഉണ്ടായിരുന്നില്ല, അതിനാൽ ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ല. ജനുവരി 19നും സമാന രീതിയിൽ തിപിടിച്ചിരുന്നു


+ There are no comments
Add yours