ഇതിഹാസം ഗ്രെഗ് ബെൽ അന്തരിച്ചു.

Estimated read time 0 min read

അമേരിക്കൻ ലോങ് ജംപ് ഇതിഹാസം ഗ്രെഗ് ബെൽ (94) അന്തരിച്ചു. ജീവിച്ചിരിപ്പുള്ള ഒളിംപിക്സ് അത്ലറ്റിക്സ് സ്വർണം സ്വന്തമാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഓർമയാകുന്നത്. 1956ലെ മെൽബൺ ഒളിംപിക്‌സിലാണ് ഗ്രെഗ് സ്വർണം സ്വന്തമാക്കിയത്. 1957ൽ 8.10 മീറ്റർ ചാടി വ്യക്തിഗത റെക്കോർഡും സ്ഥാപിച്ചു. ഇതിഹാസ താരം ജെസി ഓവൻസ് 1935ൽ സ്ഥാപിച്ച ലോക റെക്കോർഡിനു വെറും 3 സെന്റി മീറ്റർ മാത്രം പിന്നിലായിരുന്നു ഈ പ്രകടനം.

+ There are no comments

Add yours