വധശ്രമ കേസ്: KSU നേതാക്കളെ കോളേജിൽ നിന്ന് സസ്പെന്റ്റ് ചെയ്തു
കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് SFI നേതാവിനെ ക്രൂരമായി മർദ്ദിച്ച KSU നേതാക്കളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. KSU നേതാക്കളായ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെയാണ് കേരള വർമ്മ കോളേജിൽ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. SFI പ്രവർത്തകരെ കൊല്ലണമെന്ന ഉദ്ദേശത്തോടെ KSU നേതാക്കൾ മർദിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ട്.


+ There are no comments
Add yours