കോഴിക്കോട്ടെ പുലി കുടുങ്ങി

Estimated read time 0 min read

ഒടുവിൽ കോഴിക്കോട്ടെ പുലി കുടുങ്ങി

കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ നാട്ടുകാരെ വിറപ്പിച്ച പുലി കുടുങ്ങി. 15 ദിവസമായി ഭീതി പരത്തിയ പുലിയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. മാനിനേയും മറ്റും കൊന്നു തിന്നതായും കണ്ടിരുന്നു. ഇതോടെ വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് കൂട് സ്ഥാപിച്ചത്.

+ There are no comments

Add yours