ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മകൻ യോഷിത രാജപക്സെ അറസ്റ്റിൽ. വസതിയിൽ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഭൂമി വാങ്ങിയത് സംബന്ധിച്ച കേസിലാണ് മുൻ നാവിക ഉദ്യോഗസ്ഥൻ കൂടിയായ യോഷിതയെ അറസ്റ്റ് ചെയ്തത്.
2015-ന് മുമ്പ് പിതാവ് പ്രസിഡന്റായിരുന്ന കാലത്ത് വസ്തു വാങ്ങിയതിലെ ക്രമക്കേടിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മഹിന്ദ രാജപക്സെയുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് യോഷിത. അദ്ദേഹത്തിന്റെ അമ്മാവനും മുൻ പ്രസിഡൻ്റുമായ ഗോതബയ രാജപക്സെയെയും കഴിഞ്ഞയാഴ്ച്ച ഇതേ കേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു.
മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മകൻ യോഷിത രാജപക്സെ അറസ്റ്റിൽ.

+ There are no comments
Add yours