പള്ളിപെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണുണ്ടായ അപകടത്തിൽ 17 കാരന് പരിക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിനാണ് പരിക്കേറ്റത്. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നിൽക്കുകയായിരുന്നു അലൻ. ഇതിനിടെയാണ് വാതിൽ അടർന്നുവീണത്.
തലയ്ക്ക് പരിക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളി തിരുനാളിന്റെ ഭാഗമായാണ് യന്ത്ര ഊഞ്ഞാൽ ഒരുക്കിയത്. സുരക്ഷാ വീഴ്ചയെ തുടർന്ന് ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പള്ളിപെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് 17 കാരന് പരിക്കേറ്റു.

+ There are no comments
Add yours