നടൻ സന്തോഷ് അന്തരിച്ചു
നടനും നർത്തകനുമായ സന്തോഷ് ജോൺ (43) വാഹനാപകടത്തിൽ അന്തരിച്ചു. പട്ടാമ്പിയിൽ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ ആലുവദേശത്ത് വെച്ചാണ് അപകടം നടന്നത്. മൈഡിയർ കുട്ടിച്ചാത്തൻ, സകലകലാ വല്ലഭൻ, കുട്ടിയും കോലും, സത്യം ശിവം സുന്ദരം, അപരന്മാർ നഗരത്തിൽ, സ്‌പാനിഷ് മസാല തുടങ്ങിയവ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജയറാം, നാദിർഷാ, കലാഭവൻ മണി എന്നിവരോടൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സന്തോഷ് പങ്കെടുത്തിട്ടുണ്ട്.
നടനും നർത്തകനുമായ സന്തോഷ് ജോൺ അന്തരിച്ചു.

+ There are no comments
Add yours