സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടും

Estimated read time 0 min read

സംസ്ഥാനത്ത് ചൂട് കൂടും; ജാഗ്രത നിർദേശം

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉയർന്ന ചൂടിനൊപ്പം ഈർപ്പമുള്ള വായുവും ശാരീരിക അസ്വസ്ഥതക്ക് കാരണമായേക്കും. ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പകൽ 11 മണിക്ക് ശേഷം സൂര്യപ്രകാശം നേരിട്ട് ഏൽക്കരുതെന്നും, ധാരാളം വെള്ളം കുടിക്കണം, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നും പറയുന്നു.

+ There are no comments

Add yours