സാറിനെ കൊല്ലുമെന്ന ഭീഷണിയുമായി +1 വിദ്യാർഥി. പാലക്കാട് ആനക്കര HSSലാണ് സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നുള്ള നിയമം ലംഘിച്ച വിദ്യാർഥിയിൽ നിന്ന് ഫോൺ അധ്യാപകർ പിടിച്ചെടുത്തു. ഫോൺ തിരിച്ചു ചോദിച്ചാണ് പ്രധാന അധ്യാപകനോട് വിദ്യാർഥി കൊലവിളി നടത്തിയത്. ഫോൺ തിരിച്ചു തന്നില്ലെങ്കിൽ സാറിനെ തീർത്തു കളയും എന്ന് വിദ്യാർഥി പറഞ്ഞു. സംഭവത്തിൽ അദ്ധ്യാപകരും പിടിഎയും തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


+ There are no comments
Add yours