കുഴൂർ പഞ്ചായത്തിൽ കുറുക്കൻമാരുടെ ശല്യ० വർദ്ധിക്കുന്നു. മാള കുഴൂർ പഞ്ചായത്തിൽപ്പെട്ട വയലാർ, ചെത്തിക്കോട്, പെരിങ്ങണ०, ആലമറ്റ० എന്നീ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ രാത്രിയായാൽ കുറുനരി വിഭാഗത്തിൽപ്പെട്ട കുറുക്കൻമാരുടെ ശല്യം വർദ്ധിക്കുന്നതായി നാട്ടുകാരുടെ പരാതി. ഇതിനിടയിൽ ഞായറാഴ്ച വൈകീട്ട് ആലമറ്റത്ത് മൂന്ന് പേർക്ക് കുറുക്കൻറെ കടിയേറ്റു. സ०ജാദ് കെആർ 48, ശരത്ബാബു തടിമുറ്റത്ത് 32, വിനോദ് ചുങ്കത്ത്പറ०പിൽ50 എന്നിവർക്കാണ് കുറുക്കൻറെ കടിയേറ്റത്. ഇവർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. 2018ലെ പ്രളയത്തിനു ശേഷമാണ് കുഴൂർ പഞ്ചായത്തിൽ കുറുക്കൻമാർ കൂടിയതു० ശല്യ० വർദ്ധിച്ചതെന്നു० വനംവകുപ്പ് നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പട० കുറുക്കൻറെ കടിയേറ്റതിനെ തുടർന്ന് കാലിൽ പരിക്കേറ്റ ആൾ.
remesheledathee News


+ There are no comments
Add yours