വാക്കേറ്റത്തിനിടെ മകൻ പിടിച്ചുതള്ളിയ അച്ഛന് ദാരുണാന്ത്യം

Estimated read time 0 min read

വാക്കേറ്റത്തിനിടെ മകൻ പിടിച്ചുതള്ളി; അച്ഛന് ദാരുണാന്ത്യം

തിരുവനന്തപുരം കിളിമാനൂരിൽ വാക്കേറ്റത്തിനിടെ മകൻ തള്ളിയിട്ടതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെരുന്തമൻ സ്വദേശി ഹരികുമാറാണ് മരിച്ചത്. സംഭവത്തിൽ മകൻ ആദിത്യ കൃഷ്ണനെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ 15ന് വൈകിട്ടാണ് വീട്ടിൽ വെച്ച് അച്ഛനും മകനും തമ്മിൽ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ ചൊല്ലി വാക്കേറ്റമുണ്ടായത്.

+ There are no comments

Add yours