പ്രതിഷേധക്കാർക്കൊപ്പം, മാസ് പ്രസം ഗവുമായി വിജയ്
നാടിന് ഏറ്റവും പ്രധാനപ്പെട്ട ആളുകളാണ് കർഷകരെന്ന് നടനും ടിവികെ നേതാവുമായ വിജയ്. തമിഴ്നാട് പരന്തൂരിൽ വിമാനത്താവള പദ്ധതിക്കായി നടക്കുന്ന കുടിയൊഴിപ്പിക്കലിനെതിരായ സമരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 900-ൽ അധികം ദിവസമായി തുടരുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യവുമായാണ് വിജയ് പരന്തൂരിലെ ഏകനാപുരത്ത് എത്തിയത്. പ്രതിഷേധക്കാർക്ക് എല്ലാ പിന്തുണയുമായി താൻ ഉണ്ടാകുമെന്നും വിജയ് പറഞ്ഞു.


+ There are no comments
Add yours