2025ലെ ആദ്യ ഗോൾ നേടി മെസി: വീഡിയോ
ലയണൽ മെസ്സി 2025ലെ തൻ്റെ ആദ്യ മത്സരത്തിൽ തന്നെ തൻ്റെ ആദ്യ ഗോൾ നേടി. സൗഹൃദ മത്സരത്തിൽ ക്ലബ് അമേരിക്കയെ നേരിട്ട ഇന്റർ മയാമി പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചു. നിശ്ചിത സമയത്ത് കളി 2-2 എന്ന സമനിലയിൽ ആയിരുന്നു. തുടർന്ന് നടന്ന പെനാൽറ്റിയിൽ മയാമി 3-2ന് ജയിച്ചു. 34-ാം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഒരു ഹെഡറിലൂടെയാണ് മെസി സ്കോർ ചെയ്തത്. 66 മിനുറ്റോളം മാത്രമെ മെസി ഇന്ന് കളിച്ചുള്ളൂ.


+ There are no comments
Add yours