പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.

Estimated read time 0 min read

പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പത്തനംതിട്ട ഓമല്ലൂർ അച്ഛൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ദാരുണ സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളായ ശ്രീശരൺ (ഇലവുംതിട്ട സ്വദേശി), ഏബൽ (ചീക്കനാൽ സ്വദേശി) എന്നിവരാണ് മരിച്ചത്.

ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ വിദ്യാർത്ഥികളായ ഇരുവരും പുഴയ്ക്ക് സമീപത്തെ ടർഫിൽ കളിക്കാൻ എത്തിയതായിരുന്നു. കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് കരുതുന്നത്. പുഴയിലിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടു. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ സ്ഥലത്തെത്തിയെങ്കിലും വിദ്യാർത്ഥികളെ കണ്ടെത്താനായില്ല. ഫയർഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്.

+ There are no comments

Add yours