കണ്ണൂരിൽ വൈദ്യുതി തൂൺ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ടക്കൈ എരിഞ്ഞിക്കടവിലെ നിഷാദ് നിവാസിൽ കെ ഷീല (54)യാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.15ഓടെയാണ് അപകടമുണ്ടായത്.
മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
നണിയൂര് നമ്പ്രത്തെ മാര്യാക്കണ്ടി മറിയം എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ മരം മുറിക്കാനെത്തിയ സംഘത്തിലുള്ളതാണ് ഷീല. വൈകിട്ടോടെ വലിയമരം മുറിച്ച് മാറ്റുന്നതിനിടെ മരം സമീപത്തെ വൈദ്യുതി തൂണിൽ ഇടിക്കുകയും വൈദ്യുതി തൂൺ കടപുഴകി ഷീലയുടെമേൽ വീഴുകയായിരുന്നു.



+ There are no comments
Add yours