ഗർഭിണിയാക്കിയ കാമുകനെ തേടി ശ്രീലങ്കൻ യുവതി മലപ്പുറത്ത്

Estimated read time 1 min read

പ്രണയം നടിച്ച് ഗർഭിണിയാക്കി; കാമുകനെ തേടി ശ്രീലങ്കൻ യുവതി മലപ്പുറത്ത്

UAEയിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ശ്രീലങ്കൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഹനീഫയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ മലപ്പുറത്ത് എത്തി ശ്രീലങ്കൻ യുവതി പരാതി നൽകുകയായിരുന്നു. ഒന്നിച്ച് താമസിക്കുന്നതിനിടെ യുവതി ഗർഭിണിയായപ്പോൾ മുഹമ്മദ് മുങ്ങുകയും നാട്ടിൽ വേറെ വിവാഹത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.

+ There are no comments

Add yours