Category: News
News
ഇറാൻ-ഇസ്രയേൽ സംഘർഷം…ഓപ്പറേഷൻ സിന്ധു തുടരുന്നു..ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിച്ചു.
ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥികളെ തിരികെ നാട്ടിലെത്തിച്ചു. ഓപ്പറേഷൻ സിന്ധു എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ 110 വിദ്യാർഥികളാണ് ഡൽഹിയിൽ എത്തിയത്. ഇൻഡിഗോയുടെ പ്രത്യേക വിമാനത്തിലാണ് വിദ്യാർഥികളെ നാട്ടിലെത്തിച്ചത്. ഡൽഹിയിലെത്തിയ ആദ്യ [more…]
വ്യാപാരസ്ഥാപനങ്ങളിൽ വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ
വ്യാജ Google Pay സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങി Google Payയിലൂടെ പണമടച്ചെന്ന കാണിച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ. കടലുണ്ടി ആനങ്ങാടിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനാവായ [more…]
ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചു
ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിലാണ് അനുമതി നൽകിയത്. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും. പമ്പയിൽ നിന്നും [more…]
രാഹുൽ ഗാന്ധിക്ക് ഇന്ന് 55 ആം പിറന്നാൾ.
രാഹുൽ ഗാന്ധിക്ക് ഇന്ന് 55 ആം പിറന്നാൾ. രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച ഇന്ന് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കും. ദില്ലി തൽകത്തൊറ സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. 100 ലധികം കമ്പനികൾ [more…]
പുലർച്ചെ മുണ്ടൂരിൽ കാട്ടാന ആക്രമണം വയോധികൻ കൊല്ലപ്പെട്ടു.
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു കാട്ടാന ആക്രമണം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു കാട്ടാന ആക്രമിച്ചത്. വനത്തോട് ചേർന്നുള്ള പ്രദേശത്താണ് [more…]
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളിൽ ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 [more…]
ഇസ്രയേലിൽ നിന്ന് തിരിച്ചെത്തിയിട്ട് ഒരാഴ്ച.. വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.
ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലി [more…]
മാളയിലെ സിനഗോഗ് സംരക്ഷിക്കാൻ അടിയന്തര നടപടികൾ വേണം ബെന്നി
ബഹനാൻ എം പി
മാളയിലെ സിനഗോഗ് സംരക്ഷിക്കാൻ അടിയന്തര നടപടികൾ വേണം ബെന്നിബഹനാൻ എം പി മാളയിലെ അതിപുരാതനമായ സിനഗോഗ് കാലവർഷത്തിൽ തകർന്നത് പുനർനിർമ്മിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. മുസരീസ് പൈതൃക പദ്ധതിയുടെ [more…]
പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളോ?? ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി.
സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ പമ്പുകളിലെ [more…]
മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യം… സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ
മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും [more…]
